Posts

ഓർമ്മകളുടെ അറ (story)

Image
ഓർമ്മകളുടെ അറ മീനാക്ഷിയുടെ വലിയ കണ്ണുകൾ നിറയേ ഭയമാണ്. ഒരു പക്ഷെ ആ കണ്ണുകൾ ഭയപ്പെട്ട് ഭയപ്പെട്ട് ഉരുണ്ട് ഉരുണ്ട് പോയതാവാം. സുന്ദരിയാണ് മീനാക്ഷി, വാഴത്തണ്ടു പോലെ ലോല. എന്തിനോടാണ് ഭയം എന്നു ചോദിച്ചാൽ അത് അവൾക്കറിയില്ല. ''എല്ലാത്തിനോടും പേടിയാണല്ലോ നിനക്ക്? " എന്നു ചോദിച്ചാൽ മങ്ങിയ വെളിച്ചം പോലെ ഒന്നു ചിരിക്കും. വെറുതേ ഒരു ചിരി; ചിരിക്കുമ്പോഴും ഭയമാണ് - പിന്നീട് കരയേണ്ടി വരുമോ എന്ന ഭയം. ഒരിക്കൽ എനിക്ക് തോന്നി മീനാക്ഷിയേ ഒന്നു വായിക്കണം. തീരുമാനമെടുത്തില്ലാ, അത് എങ്ങനെയോ മണത്തറിഞ്ഞു ഉടനെ വന്നു മനസാക്ഷി: " അന്യരുടെ കാര്യങ്ങളിൽ ഒളിഞ്ഞു നോക്കാവോ കുഞ്ഞേ?". ശരിയാണ്; അന്യരുടെ കാര്യങ്ങൾ അന്വേഷിക്കേണ്ടതില്ല. പക്ഷെ മീനാക്ഷി അന്യയല്ലല്ലോ. കൈയ്യിലുള്ള ന്യായങ്ങൾ നിരത്തി മനസാക്ഷിയേ ആട്ടി ഓടിച്ചു. പിന്നീട് ഒട്ടും താമസിച്ചില്ല, കണ്ണിൽ കാണാനാവാത്ത സൂക്ഷ്മാണുവായി മീനാക്ഷിയുടെ ശ്വാസത്തിലൂടെ ഓടികയറി . പലവഴിതിരിഞ്ഞ് ഒടുവിൽ ഓർമ്മകളുടെ വലിയ അറയിലെത്തി. ഭൂതങ്ങൾ കാവലിരിക്കുന്ന നിധികുംഭം ഒളിപ്പിച്ചു വലിയ ഗുഹ പോലെ പേടിപ്പിക്കുന്ന ഇരുണ്ട ഒരറ . ചിലയിടങ്ങളിൽ തിളക്കം കാണാം, ചിലയിടങ്ങളിൽ ഒലിച്ചിറങ്

ARTICLE

LEARNING MATERIAL

 

LEARNING MATERIAL

 LEARNING MATERIAL